Karimkunnam Live
Flash News

KOTTAPPADY NEWS

അറിവ് പൂക്കേണ്ട കലാലയം മരണം വിതയ്ക്കുമ്പോൾ അക്ഷരമെഴുതേണ്ട കൈകൾ ആയുധമേന്തട്ടെ..

Jan 10, 2017, 23:49 PM IST

img-496839.jpg

 
കോട്ടപ്പടി : സ്വാശ്രയ കോളേജുകളെ കോൺസൻട്രേഷൻ ക്യാമ്പുകളാക്കാൻ അനുവദിക്കില്ല' എന്നീ മുദ്രാവാക്യങ്ങളുയർത്തി SFI  യുടെ നേതൃത്വത്തിൽ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ നടന്ന പ്രതിഷേധ പ്രകടനം കോതമംഗലം SFI  യുടേ ഏരിയ പ്രസിഡന്റ് സഖാവ് ജിയോ പയസ്സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു...
 
കോട്ടപ്പടിയുടെ സായാഹ്നം മുദ്രാവാക്യങ്ങളുടെ മുഴക്കം കൊണ്ട് ജ്വലിച്ചു നിന്നു. ഉയർച്ചകളുടെ തേർത്തട്ടിലേക്ക് ഉദിച്ചുയർന്നുകൊണ്ടിരുന്ന ജിഷ്ണു എന്ന പ്രതിഭയെ മരണത്തിൻ്റെ താഴ്വാരത്തിലേക്കടുപ്പിച്ച അധികാരിളുടെ ധിക്കാരത്തിനെതിയായിരുന്നു ആ മുദ്രാവാക്യങ്ങൾ. നട്ടെല്ലുള്ളൊരു വിദ്യാർത്ഥി സമൂഹം ഇവിടെ ഉണർന്നിരിക്കുന്നുണ്ടന്ന ബോധം വിദ്യാഭാസത്തെ കച്ചവടമാക്കിയ സകലമാന തമ്പുരാക്കൻമാരും ഓർക്കുന്നത് നല്ലതാണ്. പഠിക്കാൻ വേണ്ടി മാത്രമല്ല പോരാടാനും കൂടിയാണ് ഞങ്ങടെ യൗവ്വനം. 
 
ധിക്കാരത്തിൻ്റെ മൂശയിൽ വാർത്തെടുത്ത അധികാര ദാർഷ്ട്യം കൊണ്ട് ഒരു വിദ്യാർത്ഥിയുടെ മനസ്സിനെയും ശരീരത്തെയും നിങ്ങളുടെ ഇടിമുറിയിൽ ഇനിയും തളച്ചിടാമാന്ന് ഒരു സാശ്രയത്തെമ്മാടിയും സ്വപ്നം കാണണ്ട.. അതിരുകളില്ലാത്ത ആവേശം കൊണ്ട് ജിഷ്ണുവിന് വേണ്ടി പോരാടാൻ അളവുകളില്ലാത്ത മനോവീര്യം ഞങ്ങൾക്കിനിയും ബാക്കിയുണ്ട്. ഇനിയൊരു ജിഷ്ണുവും കേരളത്തിലുണ്ടാവാൻ ഞങ്ങളനുവദിക്കില്ല. പഴയ ബ്രട്ടീഷ് പരേഡിൻ്റെ വ്യത്തികെട്ട ചിട്ടയും വെടിപ്പും നിറച്ച ഇടിമുറികൾ ഇനിയും തകർക്കപ്പെടുക തന്നെ ചെയ്യും.
 
കടപ്പാട് : Akhil Sudhakaran .
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED