Karimkunnam Live
Flash News

KOTTAPPADY NEWS

ശബരി റെയിൽ : ലാഭം തരാത്തതും രാജ്യത്തിന് നഷ്ടമുണ്ടാക്കുന്ന പദ്ധതിയാണെന്നു മെട്രോ മാൻ...

Jan 09, 2017, 22:03 PM IST

img-316082.jpg

 
കോതമംഗലം - പതിറ്റാണ്ടുകൾ ആയിട്ടുള്ള അങ്കമാലി മുതൽ ശബരിമല വരെയുള്ള പ്രദേശത്തെ ആളുകളുടെ സ്വപ്നമായ ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കപ്പെടുമെന്ന ആശങ്ക സജീവമാകുന്നു, നരേന്ദ്ര മോഡി സർക്കാർ വന്നതിനു ശേഷം പൊടിതട്ടി എടുത്ത പദ്ധതി വീണ്ടും ഉപേക്ഷിക്കപ്പെടാൻ സാധ്യതയേറുന്നു, കേരളത്തിൽ പിണറായി സർക്കാർ വന്നതിനു ശേഷം സംയുകത സംരഭമാരംഭിക്കുകയും അതിന്റെ ചെയർമാനായി റവന്യു വകുപ്പ് മന്ത്രിയുടെ പാർട്ടിയുടെ മുൻ എം എൽ എ യും സർവോപരി ശബരി പദ്ധതിക്കായി വാദിക്കുകയും ചെയ്യാറുള്ള ബാബുപോളിനെ നിയമിക്കുകയും ചെയ്തപ്പോൾ മുവാറ്റുപുഴ, കോതമംഗലം നിവാസികൾ ആശ്വാസം കൊണ്ടിരുന്നു, കേന്ദ്ര സർക്കാരിൽ പ്രധാന മന്ത്രി നേരിട്ട് അവലോകനം നടത്തുന്ന മുന്ഗണന പട്ടികയിൽ അങ്കമാലി-ശബരി പദ്ധതി ഉൾപ്പെടുത്തിയതോടു കൂടി പുതുക്കിയ എസ്റിമേറ്റ് തയ്യാറാക്കി 2600 കോടി തുക അനുവദിക്കാൻ തുടങ്ങുകയായിരുന്നു. 
 
  ഇന്ത്യയിലെ മെട്രോ മാൻ എന്നറിയപ്പെടുന്ന ഇ ശ്രീധരൻ പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും അയച്ച കത്തിൽ അസന്നിഗ്ദ്ധമായി പറയുന്നതു ഈ പദ്ധതി നഷ്ടമായിരിക്കും എന്നാണ് കൂടാതെ പ്രധാനമന്ത്രിയുടെ മുന്ഗണന പട്ടികയിൽ ഈ പദ്ധതി വന്നതിൽ അദ്‌ഭുതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
 
  അങ്കമാലി - ശബരി പദ്ധതിക്കു വേണ്ടി സ്ഥലമെടുക്കാനായി വര്ഷങ്ങള്ക്കു മുൻപേ സർവ്വേ കഴിഞ്ഞു പോയ സ്ഥലങ്ങളുടെ ക്രയ വിക്രയം തടഞ്ഞിരിക്കുകയാണ് അത് കൊണ്ട് തന്നെ ബഹുഭൂരിപക്ഷം വരുന്ന സ്ഥലമുടമകളും മക്കളുടെ വിദ്യാഭ്യാസം, വിവാഹം,ചികിത്സ എന്നീ കാര്യങ്ങൾക്കായി സ്ഥലം വിൽക്കാൻ കഴിയാതെ നരകിക്കുകയാണ് എന്നാൽ ഈ സ്ഥലങ്ങൾ ഏറ്റെടുക്കാൻ സർക്കാരും തയ്യാറായിട്ടില്ല, പ്രധാനമന്ത്രിയുടെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുകയും, സംയുകത സംരംഭത്തിന് സമിതി രൂപീകരിച്ചതോടെയും ഇതിനെല്ലാം പരിഹാരമാകുമെന്ന് പ്രതീഷിച്ചിരുന്നപ്പോളാണ് ഇ ശ്രീധരന്റെ കത്ത് വന്നിട്ടുള്ളതു, പാമ്പൻ പാലം , കൊങ്കൺ റെയിൽവേ, ഡൽഹി മെട്രോ അടക്കം സമയബന്ധിതമായി പൂർത്തീകരിച്ച കളങ്കമില്ലാത്ത അദ്ദേഹത്തിന്റെ വാക്കുകൾ എല്ലാ കാലത്തും എല്ലാ സർക്കാരുകളും അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ചിരുന്നു, നരേന്ദ്ര മോഡി സർക്കാർ വന്ന സമയത്തു ഇ ശ്രീധരനെ കേന്ദ്ര മന്ത്രിയാക്കുന്ന തരത്തിലുള്ള ചർച്ച സജീവമായിട്ടുണ്ടായിരുന്നു, ഈ കാര്യങ്ങളെല്ലാം കൂട്ടി വായിക്കുന്ന ജനങ്ങൾ അങ്കമാലി - ശബരി പദ്ധതി ഉപേക്ഷിക്കപ്പെടുമെന്ന അങ്കലാപ്പിൽ തന്നെയാണ്.
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED