Karimkunnam Live
Flash News

KOTTAPPADY NEWS

ദുരൂഹത വിട്ടൊഴിയാതെ കുട്ടംപുഴയിലെ നായാട്ടുകാരന്റെ മരണം..

Jan 06, 2017, 22:32 PM IST

img-815386.jpg

കുട്ടമ്പുഴ - തട്ടേക്കാട് പക്ഷി സങ്കേതത്തോടു ചേർന്ന് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിലെ യുവാവിന്റെ മരണത്തിലെ ദുരൂഹത വിട്ടു മാറുന്നില്ല... മരിച്ച ടോണിയുടെ മ്രതശരീരം പോസ്റ്റ്മോർട്ടം ചെയ്ത ആലപ്പുഴ മെഡിക്കൽ കോളേജിലെ പോലീസ് സർജൻ  ആനയുടെ ആക്രമണമല്ല മറിച്ചു കാലിലേറ്റ വെടിയുണ്ടയുടെ പരിക്കിലൂടെയുണ്ടായ അമിത രക്തസ്രാവമാണ് മരണ കാരണം എന്നറിയച്ചതോടെയാണ് ദുരൂഹത ആരംഭിച്ചത്. 
 
തട്ടേക്കാട് നിന്നും കുട്ടംപുഴക്കു പോകുന്ന വഴിയിൽ ആണ് ഞായപ്പിള്ളി അവിടെ നിന്നും തൊപ്പിമടിക്കു പോകുന്ന വഴിക്കു 3 കിലോമീറ്ററോളം വരുന്ന റബ്ബർ തോട്ടത്തിന്റെ അതിരിൽ നിന്നുമാണ് വനം ആരംഭിക്കുന്നത്, ഒരു കിലോമീറ്റര് അകലെ ഉൾവനത്തിലാണ് സംഭവം നടന്നത്. ഇവിടെ ഒരു വശം ഈറ്റക്കാടും മറുവശം കുത്തനെയുള്ള പറയുമാണ് പാറയുടെ മുകളിൽ നിന്ന് ആയിരിക്കാം ഒറ്റയാൻ വന്നത് ഈറ്റക്കാടിൽ നിന്നാണെങ്കിൽ കുട്ടംപുഴയിലെ ഏതൊരാൾക്കും ആനച്ചൂര് അറിയാൻ സാധിക്കും എന്നത് പോലെ നായാട്ടു സംഘത്തിനും അറിയാൻ സാധിക്കുമായിരുന്നു .
 
മരണപ്പെട്ട ടോണിയെ ആന ആക്രമിച്ചപ്പോൾ സഹനായാട്ടുകാർ ആരോ നാടൻ തോക്കുപയോഗിച്ചു വെടിയുതിർത്തത്തിൽ നിന്നും ചീള് തെറിച്ചാകാം ടോണിയുടെ കാലിനു ഗുരുതരമായ പരിക്ക് പറ്റിയത്, കാട്ടാനയുടെ അക്രമണമുണ്ടായ കാര്യം വനപാലകർ സമ്മതിക്കുന്നുണ്ട് കൂടാതെ ടോണിയുടെ ശരീരത്തിൽ കാണുന്ന പാടിൽ നിന്നും ആനയുടെ തുമ്പികൈ കൊണ്ടുള്ള അടി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് കൂടാതെ പരിക്ക് പറ്റി കളമശ്ശേരി രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ബേസിലിന്റെ ശരീരത്തിലെ വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലാണ് കാണുന്നത് . സാധാരണ ഇങ്ങനെ സംഭവിക്കാറുള്ളത് ആന തുമ്പിക്കയ്യിൽ തൂക്കി എറിയുമ്പോളാണെന്നാണ് വനപാലകരുടെ അഭിപ്രായം എന്നാൽ സംഭവ സ്ഥലത്തു കാണപ്പെട്ട നാടൻ തോക്ക് രണ്ടായി ഒടിഞ്ഞെതും രക്തം തളം കെട്ടി കിടന്ന സ്ഥലത്തു തീ കത്തിച്ച പാടുകളും കീഴ്ക്കാം തൂക്കായ പാറയുമെല്ലാം സംശയം ജനിപ്പിക്കുന്നു, കൂടാതെ കൂടെ പോയ സുഹൃത്തുക്കളെ കണ്ടെത്താത്തതും സംശയങ്ങൾ ജ്വലിപ്പിക്കുന്നു. ഒരു പക്ഷെ വെടിയേറ്റത് പരിഭ്രമം മൂലമാകാം , തീ കത്തിച്ചത് ആനയുടെ ആക്രമം വീണ്ടും ഉണ്ടാകാതെയിരിക്കാനാകാം, പക്ഷെ ഇത്രയും നിബിഡമായ വനത്തിൽ നിന്നും ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ പുറത്തു കൊണ്ട് വരണമെങ്കിൽ വനം നല്ലപോലെ അറിയാവുന്ന 10 പേരെങ്കിലും വേണം , എന്നാൽ പരിക്ക് പറ്റിയ ഇവരിൽ ആരെങ്കിലും കീഴ്ക്കാം തൂക്കായ മലയിറങ്ങി താഴെ വന്നു ആളുകളെ വിളിച്ചു കൊണ്ട് പോയി അവരെ ഹോസ്പിറ്റലിൽ എത്തിച്ചു എന്നത് വിശ്വസിക്കാൻ പ്രയാസമാണെന്നും അത്രയും സമയം എടുത്തിട്ടില്ല എന്നത്തിൽ നിന്നും ഇവർ കൂടുതൽ പേരുൾപ്പെട്ട നായാട്ടു സംഘം തന്നെയെന്നാണ് വനപാലകർ പറയുന്നത് എന്തായാലും ചികിത്സയിൽ കഴിയുന്ന ബസിലിനെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. 
 
       നേരത്തെ ഇവിടെ നടന്ന ആനവേട്ടയുടെ അന്വേഷണത്തിൽ അന്തർ സംസ്ഥാന സംഘമടക്കം 34 പ്രതികളുണ്ടായിരുന്നു അതിലെ ചില പ്രതികളുമായി അടുപ്പമുള്ളവരും ബന്ധുക്കാരും ഈ സംഘത്തിലുള്ളതിൽ നിന്നും വീണ്ടും കുട്ടമ്പുഴ മേഖലയിൽ നായാട്ടുകാർ തലപൊക്കി തുടങ്ങിയതായി സംശയിക്കേണ്ടിയിരിക്കുന്നു, സമീപ വനമേഖലകളെല്ലാം തന്നെ മലയാറ്റൂർ ഡിവിഷനു കീഴിൽ വരുമ്പോൾ തട്ടേക്കാട് പക്ഷി സങ്കേതം ഇപ്പോളും ഇടുക്കി ഡിവിഷന്റെ കീഴിലാണെന്നതും, ജനവാസ കേന്ദ്രമായതിനാലും , വിദേശികളടക്കം വരുന്ന ലോക പ്രസിദ്ധ പക്ഷി സങ്കേതമായതിനാലും പ്രദേശത്തെ വനസംരക്ഷണം വെല്ലുവിളി നേരിടുന്നു. പക്ഷി സങ്കേതത്തോടു ചേർന്ന പ്രദേശം മുതൽ വൈധ്യുതവേലിയുണ്ടെങ്കിലും പകൽ സമയത്തു ഇത് ഓഫ് ചെയ്യുന്നത് പ്രദേശവാസികൾക്ക് അറിയാം. ഇതെല്ലം കാരണമാണ് ഈ മേഘലയിൽ നായാട്ടു സംഘം വിരാജിക്കുന്നതു.
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED