Karimkunnam Live
Flash News

KOTTAPPADY NEWS

കോട്ടപ്പടിയിലെ യു ഡി എഫിൽ അസംതൃപ്തി പടരുന്നു..

Dec 30, 2016, 21:07 PM IST

img-968053.jpg

 
കോട്ടപ്പടി - കോട്ടപ്പടി ഗ്രാമപഞ്ചായത്തിന്റെ ഭരണം പിടിക്കാനുള്ള അവസരം ലഭിച്ചിട്ടും അത് വിനിയോഗിക്കാത്തതിന്റെ പേരിൽ കോട്ടപ്പടി യു ഡി എഫ് ൽ വിശിഷ്യാ കോൺഗ്രസിൽ അസംതൃപ്തി പടരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് വ്യക്തമായ അടിത്തറയുള്ള കോട്ടപ്പടിയിൽ ചില കോൺഗ്രസ് നേതാക്കളുടെ താൻപോരിമ മൂലമാണ് ഭരണം നഷ്ടപ്പെടാൻ കാരണമായത്.
 
     2015 ൽ നടന്ന തെരഞ്ഞെടുപ്പിൽ യു ഡി എഫിനും , എൽ ഡി എഫിനും 6 സീറ്റുകൾ വീതമാണ് ലഭിച്ചത്.കോൺഗ്രസ് വിമതനായി ഉപ്പുകണ്ടം വാർഡിൽ മത്സരിച്ച എം കെ എൽദോസ് വിജയിച്ചതോടെ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വരികയും എൽദോസിന്റെ നിലപാട് നിർണായകമാകുകയും ചെയ്തു, ആ സമയത്തു തന്നെ എൽദോസ് പാർട്ടിയിലേക്ക് തിരിച്ചു വരാൻ തയ്യാറായിരുന്നെങ്കിലും ചില നേതാക്കളുടെ ദുരഭിമാനം മൂലം  എൽദോസിന്റെ പിന്തുണ കൊണ്ടുള്ള ഭരണം വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു, എൽദോസിനു സീറ്റ് നിഷേധിച്ച ആളുകൾ തന്നെയാണ് തിരിച്ചു വരവിനും തടയിട്ടത്. തന്മൂലം എൽദോസ് മനസ്സില്ല മനസ്സോടെ എൽ ഡി എഫിന് പിന്തുണ നല്കുകയുമാണുണ്ടായതെന്നാണ് ജനസംസാരം.
 
പുതിയ ഡി സി സി പ്രസിഡന്റ് വരുന്നതിനു മുൻപ് തന്നെ ഡി സി സി നേതൃത്വം ഇടപെട്ടു എൽദോസിനെ പാർട്ടിയിൽ തിരിചെടുത്തിട്ടുള്ളതാണ്, പാർട്ടി പറയുന്ന എന്ത് നിലപാടും അനുസരിക്കാൻ തയ്യാറായിട്ടാണ് എൽദോസ് പാർട്ടിയിലേക്ക് വന്നത്, ഇക്കാര്യത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പോലും മുഖവിലക്കെടുക്കാതെയാണ് ഡി സി സി നിലപാടെടുത്തതെന്നാണ് അണികളുടെ സംസാരം. ഈ ജാള്യത മറക്കാനായിട്ടാണ് പുതിയ കഥയുമായി മണ്ഡലം പ്രസിഡന്റ് അടക്കമുള്ള ഒരു പറ്റം നേതാക്കൾ  രംഗപ്രവേശം ചെയ്തിട്ടുള്ളതെന്നും ആരോപിക്കുന്നു.  
 
ഒരംഗം മാത്രമുള്ള കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ ജനപ്രതിനിധി യു ഡി എഫിനെ  പിന്തുണക്കില്ലെന്നാണ് പുതിയ വാദമുഖം. കേരള കൊണ്ഗ്രെസ്സ് മാണി വിഭാഗം ജില്ലാ പ്രസിഡന്റ് കോതമംഗലം സ്വദേശിയായ ഷിബു തെക്കുംപുറമാണ്.അദ്ദേഹം നേതൃത്വം കൊടുക്കുന്ന എന്റെനാട് പദ്ധതിയോട്  എൽ ഡി എഫ് നേതൃത്വത്തിനു തികഞ്ഞ എതിർപ്പാണുള്ളത്. ആ എതിർപ്പിനെ അവഗണിച്ചു മുന്നോട്ടു പോകുന്നത് ബ്ലോക്ക് തല യു ഡി എഫ് നേതാക്കളുടെയും പ്രവർത്തകരുടെയും പിന്തുണ കൊണ്ട് മാത്രമാണ്. അങ്ങിനെയിരിക്കെ കോട്ടപ്പടിയിൽ ഭരണ മാറ്റത്തിനനുകൂലമായി കേരള കോൺഗ്രസ് മാണി വിഭാഗം നിലപാടെടുക്കുമെന്നും എന്നാൽ ദുരഭിമാനവും,പാർട്ടിയിലെ സ്ഥാനം കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് അർഹതയുള്ള മണ്ഡലം പ്രസിഡന്റിനെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൻറെ  പേരിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എൽദോസ് പിന്തുണക്കുമോ എന്ന ആശങ്കയും മൂലമാണ് നേതാവ് അതിനു തടയിടുന്നുമെന്നുമാണ് ജനസംസാരം. എന്നാൽ ആര് പ്രസിഡന്റ് ആയാലും കുഴപ്പമില്ല എൽ ഡി എഫിനെ ഭരണത്തിൽ നിന്നുമിറക്കണമെന്നാണ് പ്രവർത്തകരുടെ വികാരം  ഈ പ്രശ്നത്തിന്റെ പേരിൽ കോട്ടപ്പടിയിലെ കോൺഗ്രസിലെ ഗ്രൂപ് സമവാക്യത്തിന് പോലും മാറ്റം വന്നു കൊണ്ടിരിക്കുന്നു ...
 
      ഈ അവസ്ഥയിൽ രണ്ടു ജനപ്രതിനിധികളുള്ള മുസ്ലിം ലീഗും അസംതൃപ്തരാണ്. ഇപ്പോൾ കോട്ടപ്പടി പഞ്ചായത്തിൽ നടക്കുന്നത് ഒരു അഡ്ജസ്റ്മെന്റ് ഭരണമാണെന്നാണ് യു ഡി എഫ് പ്രവർത്തകരുടെ നിലപാട്. ഇത് യു ഡി എഫ് നു കോട്ടപ്പടിയിൽ ഉള്ള അടിത്തറ തകർക്കാൻ കാരണമാകുമെന്നും പ്രവർത്തകർ വിലയിരുത്തുന്നു. ജന പ്രതിനിധികൾ ആക്കുന്നതിനിയായി പകലന്തിയോളം പണിയെടുത്ത, പല ഘട്ടങ്ങളിലും അതി ശക്തമായി എൽ ഡി എഫിന്റെ വെല്ലുവിളികളെ അതി ജീവിച്ചു ഇവരെയൊക്കെ വോട്ടുനല്കി വിജയിപ്പിച്ചുവിട്ട  പാർട്ടി അണികളോടുള്ള വഞ്ചനയാണിതെന്നാണ് പ്രവർത്തകരുടെ പക്ഷം . ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ജില്ല യു ഡി എഫ് നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ് ഒരു പറ്റം യു ഡി എഫ് പ്രവർത്തകർ, ഇതിന് തക്കതായ രാഷ്ട്രീയ തീരുമാനം ഉണ്ടായില്ലെങ്കിൽ കോട്ടപ്പടിയിൽ കോൺഗ്രെസിന്റെ പതനമായിരിക്കും ഭാവിയിൽ ഉണ്ടാകുക .

 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED