Karimkunnam Live
Flash News

KOTTAPPADY NEWS

കോട്ടപ്പടിയുടെ ജീവനാടിയായ വിരിപ്പക്കാട്ട് ചിറക്കു ശാപമോക്ഷം..

Dec 27, 2016, 23:56 PM IST

img-891957.jpg

 
കോട്ടപ്പടി - കോട്ടപ്പടിയുടെ ജീവനാടിയായ വിരിപ്പക്കാട്ട് ചിറ മുവാറ്റുപുഴ ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ എൻ എസ എസ യൂണിറ്റിന്റെ സപ്ത ദിന കമ്പിന്റെ ഭാഗമായി ശുചീകരിക്കുന്നു. കോട്ടപ്പടി പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി ഏകദേശം രണ്ടര ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ ചിറ വര്ഷങ്ങള്ക്കു മുൻപ് മുതൽ തന്നെ കോട്ടപ്പടിയിലെ പ്രധാന ജല സ്രോതസ് ആയിരുന്നു. പിന്നീട് പല സ്ഥലങ്ങളിലായി 4 പമ്പിങ് ഹൗസ് വന്നതോടുകൂടി ഈ ചിറ ഒരു ചെറിയ പ്രദേശത്തുള്ള ആളുകളുടെ മാത്രം ജല സ്രോതസ്സായി മാറി , ഈ ചിറയിലെ ജലം ഉപയോഗിക്കുന്ന ആയിരക്കണക്കിന് ജനങ്ങളുണ്ട്. 
 
    ഏകദേശം 6 അടിയോളം ജലമുള്ള ഈ ചിറ 100 മീറ്റർ സമചതുരമാണ്,എല്ലാ വർഷവും പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പായൽ വാരൽ മഹാമഹം നടക്കാറുണ്ട് എങ്കിലും ഫലവത്തായ രീതിയിൽ മാലിന്യം നീക്കം ചെയ്യാറില്ല. കഴിഞ്ഞ ഭരണ സമിതീയുടെ കാലത്തു കമ്പി വേലി കൊണ്ട് ഒരു നെറ്റ് ചുറ്റും അടിച്ചത് മാത്രമാണ് ചെയ്ത ഏക പ്രവർത്തി. ഇതിനോട് ചേർന്നുള്ള പമ്പ്ഹൗസും നാശത്തിന്റെ വക്കിലാണ്. കോതമംഗലം എം എൽ എ പമ്പ് ഹൗസിനും ചിറ നവീകരിക്കാനും വേണ്ടി ഇരുപത്തിയഞ്ചു ലക്ഷം രൂപ അനുവദിച്ചതോടെയാണ് ഇപ്പോൾ ചിറ നവീകരണം എന്ന ആശയം മുന്നോട്ടു വന്നത്. അതെ  സമയത്തു ഇലാഹിയ കോളേജിലെ എൻ എസ എസ യൂണിറ്റ സഹായ ഹസ്തവുമായി വരികയുണ്ടായി.ഒരു നാടിൻറെ ജീവനാടിയായ ചിറ മാലിന്യ വിമുക്തമായി സംരക്ഷിച്ചില്ല എങ്കിൽ പ്രദേശത്തുള്ള ജലമെല്ലാം മലിനമാകാൻ സാധ്യതയുണ്ട് .
 
       ചിറ ശുചീകരണത്തിന്റെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ ജോയി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് കോതമംഗലം എം എൽ എ ആന്റണി ജോൺ നിർവഹിച്ചു. ചിറ ശുദ്ധികരിക്കാനും, പുതിയ സ്റ്റേഷൻ സ്ഥാപിക്കാനുമായി .ബഹു: ആൻറണി ജോൺ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചു. ഏറെ വർഷക്കാലത്തെ നാട്ടുകാരുടെ ചിരകാല അഭിലാഷമാണ് ഇതോടെ യാഥാർത്ത്യമാകുന്നത്. 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED