Karimkunnam Live
Flash News

KOTTAPPADY NEWS

കോട്ടപ്പടിക്കാർക്കുള്ള ക്രിസ്തുമസ് സമ്മാനം : എന്റെ പുൽക്കൂട്..🎂.

Dec 25, 2016, 04:34 AM IST

img-849860.jpg

 
കോട്ടപ്പടി: രക്ഷകന്റെ വരവിനായ് കാത്തിരുന്ന മാനവരാശിയുടെ പ്രതീക്ഷയുടെ പൂർത്തികരണമാണ് ക്രിസ്മസ്. രക്ഷയുടെയും, പ്രതീക്ഷയുടെയും സന്ദേശമാണ് ക്രിസ്മസ് നല്കുന്നത്. ഒരു രക്ഷകനെ രാജകൊട്ടാരത്തിൽനിന്നു പ്രതീക്ഷിച്ച് കാത്തിരുന്നവരുടെ നടുവിലേക്ക് ദൈവപുത്രൻ ആഗതനാകുന്നത് കാലിത്തൊഴുത്തിലെ പുൽത്തൊട്ടിയിലുടെയാണ് .സമാധാനവും ഐക്യവും സന്തോഷവും സ്‌നേഹവും രാജകൊട്ടാരങ്ങളിലല്ല, കുടിലുകളിലാണെന്നും, ക്രിസ്മസ് നമ്മെ അനുസ്മരിപ്പിക്കുന്നു. 
 
ആഹുതി എന്ന ആൽബത്തിന് ശേഷം ജോജി മാടപ്പിള്ളിൽ കഥയും, രചനയും, സംഗീതവും തയ്യാറാക്കി ബ്രൈഡൽ കഫേ യുടെ ബാനറിൽ പുറത്തിറങ്ങുന്ന ക്രിസ്‌തീയ ഭക്തിഗാന ആൽബമായാ എൻ്റെ പുൽക്കൂട് എന്ന സിഡി യുടെ പ്രകാശനം എറണാകുളം- അങ്കമാലി അതിരൂപത സഹായ മെത്രാൻ ജോസ്‌ പുത്തൻവീട്ടിൽ നിർവഹിച്ചു ...തുടർന്ന് ബിഷപ്പിന്റെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ ആദ്യ സിഡിയുടെ കൈമാറ്റവും നടന്നു... ആൽബത്തിന്റെ പ്രൊഡ്യൂസർസ് ആയ ജോജി മാടപ്പിള്ളിൽ, ജെറിൻ ചെറിയമ്പനാട്ട്, റെജി ദേവസ്സി , കെ. സി. ബി. സി ഹെൽത്ത് കമ്മീഷൻ സെക്രട്ടറി ഫാ. സൈമൺ പള്ളൂപ്പേട്ട എന്നിവർ ഈ ചടങ്ങിൽ പങ്കുചേർന്നു. 
 
നിരവധി ഷോർട്ട് ഫിലിംസ് ചെയ്‌തിട്ടുള്ള അനിരുദ്ധ് വി. സ് ആണ് സ്ക്രീൻ പ്ലേയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. അനൂപ് ആന്റണിയുടെ ഓർഗസ്ട്രേഷനിൽ വ്യത്യസ്തമായ സിംങിൽ ശൈലിയാണ് ബേബി ലിഡിയ മർട്ടിനും, ജോജിയും ഇതിൽ കാഴ്ച്ച വെച്ചിരിക്കുന്നത്. മത സൗഹാർദ്ധതയുടെ നിറവിൽ പെരുമ്പാവൂർ അമൃതാ വിദ്യാലയത്തിലെ ഒന്നാം ക്ലാസിൽ പഠിക്കുന്ന സാറ സജാദ് ആണ് ഇതിൽ അഭിനയിച്ചിട്ടുള്ളത്.
 
ന്യൂ ജനറേഷൻ വീഡിയോ കളിൽ തരംഗം സൃഷ്ട്ടിക്കുന്ന ഹെലിക്യാം, കാനോൻ മാർക്ക് 4 എന്നി ക്യാമറകൾ ആണ് മനോഹരമായ ദൃശ്യ വിസ്മയം തീർത്തത്. അനീഷ്‌,രതീഷ്, ക്രിസ്‌റ്റി, ജോജി എന്നിവരുടെ സൗഹൃദ കൂട്ടായ്മആണ് ഈ ആൽബത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
 
എല്ലാ പ്രിയ വായനക്കാർക്കും സന്തോഷവും സമൃദ്ധിയും സമത്വവും നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നു..🎂.

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED