Karimkunnam Live
Flash News

KOTTAPPADY NEWS

ആദ്യമായ് ഒരു വേർപിരിയൽ കണ്ണീരിൽ കുതിർന്നത്: ജിബിൻ കാളിയത്ത് എഴുതുന്നു ..

Dec 04, 2016, 18:52 PM IST

img-658587.jpg

 
കോട്ടപ്പടി : കൽക്കുന്നേൽ മാർ ഗീവർഗീസ് പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ഏലിയാസ് ഹയർ സെക്കൻഡറി വിഭാഗത്തിനു ഇതു രജതജൂബിലി വർഷം. അക്ഷരശ്രീകോവിലുകളുടെ ഓർമ്മകൾ ഉണർത്തുന്ന ഒരു നിമിഷം, എനിക്ക്  അദ്ധ്യാപകരെ പറ്റി ഓർക്കാൻ ആണെങ്കിൽ ഒത്തിരി പേരുണ്ട്, ആദ്യമായി അക്ഷരങ്ങളുടെ നടുമുറ്റത്തേക്കു കൈ പിടിച്ചു കൂട്ടികൊണ്ടു വന്ന ആശാം കളരിയിലെ ലത ചേച്ചി മുതൽ..
 
കോട്ടപ്പടി St George ആണ് ആദ്യത്തെ സ്കൂൾ. സ്നേഹത്തോടൊപ്പം നല്ല അടിയും തന്ന് കണക്കു പടിപ്പിച്ച ബിജി ടീച്ചർ, സ്നേഹിക്കാൻ മാത്രം അറിയാവുന്ന പൊന്നമ്മ ടീച്ചർ.ഒത്തിരി പഠങ്ങൾ വരച്ചു തന്ന അനു ടീച്ചർ.....പിന്നീട് ശോഭനയിൽ എത്തിയപ്പോ സുജ ടീച്ചർ, ഗിരിജ ടീച്ചർ, മിനി ടീച്ചർ, മാത്യു സർ ,ലിൻസി ടീച്ചർ, അങ്ങനെ ഒത്തിരി പേർ .പക്ഷെ രാജേശ്വരി ടീച്ചർ ,ഞങ്ങളുടെ ഹിന്ദി ടീച്ചർ .സ്നേഹവും ഹിന്ദിയും ഇഷ്ടം പോലെ മാങ്ങ ജ്യൂസും,ദോശയും, ചായയും തന്ന ഞങ്ങളുടെ സ്വന്തം രാജേശ്വരി ടീച്ചർ....
സ്മിത ട്യൂഷൻ സെൻണ്ടർ, പ്രണയം പാറി നടന്നത് ആ മുറ്റത്തായിരുന്ന.... ലീല ചേച്ചി ,ആംസ്ട്രോങ്ങ് ചേട്ടൻ സീമ ചേച്ചി ഇവരൊക്കെ ഉള്ള തോണ്ട് 10 പാസ്സായി...
 
എഞ്ചിനീയറിങ്ങ് ഓർത്തു വയ്ക്കാൻ ഒരു ശാന്തി മാഡം മാത്രം...
 
ജീവിതം ഏറ്റവും കൂടുതൽ ആസ്യദിച്ചത് +2 കാലമായിരുന്നു.മാർ ഏലിയാസ് ഹയർ സെക്കണ്ടറി സ്കൂൾ... ഒന്നിനൊന്നു മികച്ച അദ്വാപകർ .ഹിന്ദി സാബുസാർ ,ഷാമിലി ടീച്ചർ ,ജീന ടീച്ചർ ,മഞ്ചു ടീച്ചർ ,മീന ടീച്ചർ ,ജോൺസൺ സർ, ദീപ ടീച്ചർ ,ബിനോയ് സർ . നിർത്താതെയുള്ള 25 അടികളുടെ കണക്കും പറഞ്ഞും കൊണ്ട് കയറി വന്നത് ഞങ്ങളുടെ ഓരോരുത്തരുടെയും മനസ്സിലേക്ക് കൂടി ആയിരുന്നു.. ആദ്യ വർഷം പഠിപ്പിച്ചും രണ്ടാമത്തെ വർഷം ഞങ്ങളോടൊപ്പം കൂടിയ ഞങ്ങളുടെ ക്ലാസ് ടീച്ചർ , ജോൺ ജോസഫ് സർ... ആദ്യമായ് ഒരു വേർപിരിയൽ കണ്ണീരിൽ കുതിർന്നത് അന്ന് സർ ഞങ്ങൾക്ക് ആശംസകൾ നേരുമ്പോഴായിരുന്നു.
 
പലപ്പോഴും വികാരങ്ങൾ പ്രകടിപ്പിക്കാൻ വാക്കുകൾ അപര്യാപ്തം ആവാറുണ്ട് ,ഒന്നും പറയാനാവാതെ എല്ലാവരെയും ഒരിക്കൽ കൂടി ഓർത്തുകൊണ്ട് .....
 
ജിബിൻ കാളിയത്ത്.
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED