Karimkunnam Live
Flash News

KOTTAPPADY NEWS

മാർ ഏലിയാസ് ഹയർ സെക്കൻഡറി വിഭാഗത്തിനു ഇതു ചരിത്ര മുഹൂർത്തം.

Nov 24, 2016, 03:52 AM IST

img-460914.jpg

 
കോട്ടപ്പടി : കൽക്കുന്നേൽ മാർ ഗീവർഗീസ് പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ഏലിയാസ് ഹയർ സെക്കൻഡറി വിഭാഗത്തിനു ഇതു ചരിത്ര മുഹൂർത്തം......രജതജൂബിലി വർഷം....
 
മനം തുള്ളിത്തുടിക്കുമ്പോഴും പിന്നിട്ട നിമ്നോന്നത വഴിത്താരകൾ മനോമുകുരത്തിൽ തെളിയുന്നു....1991 സെപ്റ്റംബർ 2 ന് ഒരേ ഒരു ബാച്ചിൽ ആരംഭിച്ച് ഇന്ന് ഏഴു ബാച്ചിൽ തുടരുന്ന......ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കും ഉന്നമനത്തിനുമായി പ്രവർത്തിച്ച ഒരുപാട് പേർ കൊണ്ട വെയിൽ ആണ് ഈ സ്ഥാപനത്തിന്റെ ഇന്നത്തെ തണൽ.....
 
വരികൾക്കിടയിലൂടെ വായിച്ചാൽ ഇടറിയ നിമിഷങ്ങൾ ഉണ്ടാകാം....നിറഞ്ഞ നന്ദിയുടെ നറുപുഞ്ചിരിയേകാൻ തിരയുമ്പോൾ ഒരുപാട് മുഖങ്ങൾ മനസ്സിൽ തെളിയുന്നു.....ഞങ്ങളുടെ രക്ഷാധികാരികൾ.....അഭൃുദയകാംഷികൾ.....വഴികാട്ടികളായ ധ്രുവ നക്ഷത്രങ്ങൾ.......ഇവിടെ നിന്നും വഴിപിരിഞ്ഞവർ......പടിയിറങ്ങി ധന്യത നേടിയവർ......ഒപ്പം ഊർജ്ജസ്വലരായ വിദ്യാർത്ഥികൾ......
സർവ്വോപരി ഈശ്വരകടാക്ഷം!!!!!!!
 
രജതജൂബിലി നിറവിൽ മാർ ഏലിയാസിന്റെ അക്ഷരമുറ്റം പുളകച്ചാർത്തണിയുകയായി.....ഒപ്പം നിന്ന എല്ലാവർക്കും നന്ദിയുടെ വാടാമലരുകൾ.....
 
അഞ്ജു സുമൻ  കോട്ടപ്പടി.
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED