Karimkunnam Live
Flash News

KOTTAPPADY NEWS

പാഷന്‍ ഫ്രൂട്ട് എന്ന പ്രകൃതി ജ്യൂസ്, വിറ്റാമിനുകളുടെ കലവറ .

Oct 30, 2016, 15:42 PM IST

img-732735.jpg

 
കോട്ടപ്പടി: കോട്ടപ്പടിക്കാർക്കു പുതിയ കൃഷികളെ കുറിച്ചും നൂതന കൃഷി മാർഗങ്ങളെ കുറിച്ചും നമ്മുക്ക് പരിചയപ്പെടുത്തുന്ന യുവ കർഷകനാണ് മാമറ മനോജ് ചേട്ടൻ.. കശുമാവ് , tissue culture വാഴ, poly house farming തുടങ്ങി വിത്യസ്ത കൃഷി രീതികൾ ചെയ്യുന്ന ഒരു വേറിട്ട കർഷകനാണ് മനോജ് M ജോസഫ്..ഈ കർഷകന്റെ പുതിയ കൃഷിയാണ് ഫാഷൻ ഫ്രൂട്ട്.. 
 
മുഖ്യവിളകളോടൊപ്പം ചെയ്യാവുന്ന ഒരു ഇടവിള പഴവർഗ കൃഷിയാണ് ഫാഷൻ ഫ്രൂട്ട്. അധിക പരിചരണങ്ങൾ ഒന്നും തന്നെ ആവശ്യമില്ലത്ത, രോഗ കീടബാധകളെ അധികം പേടിക്കേണ്ടാത്ത ഒരു കൃഷി കൂടിയാണിത്. തൈ നട്ട് ഒരു വർഷം ആകുമ്പോൾതൊട്ട് ആദായം ലഭിക്കുന്ന പാഷൻ ഫ്ര‍ൂട്ടിന് വർഷത്തിൽ ഒൻപത് മാസവും വിളവെടുക്കാം. കേരളത്തിന്റെ കാലാവസ്ഥയിൽ മികച്ച വിളവ് ലഭിക്കുന്ന പാഷൻ ഫ്രൂട്ടിന് കിലോയ്ക്ക് 50 രൂപ മുതൽ 300 രൂപവരെ വില ലഭിക്കാറുണ്ട്. സ്ക്വാഷ് ഉണ്ടാക്കി മൂല്യവർധിത ഉൽപന്നമാക്കി വിപണനം നടത്താമെന്നതും നേട്ടമാണ്.
 
മഞ്ഞയും ചുവപ്പും നിറത്തിലുള്ള സീറോബള്‍ബ് പോലെ, പടര്‍ന്നു പന്തലിച്ചുകയറിയ പച്ചിലകള്‍ക്കിയടയില്‍ തെളിഞ്ഞു കിടക്കുന്ന കുഞ്ഞു ബോളുകള്‍.. ഒറ്റ നോട്ടത്തില്‍ പാഷന്‍ഫ്രൂട്ടിനെ തെല്ലൊരതിശയത്തോടെ നോക്കി നില്‍ക്കുന്നവരാണ് നമ്മളെല്ലാം. പറിച്ചെടുത്ത് നെടുകേ മുറിച്ച് പഞ്ചസാരയിട്ട് ഇളക്കി പുളിയും മധുരവും ഒരുമിച്ച് മത്സരിക്കുന്ന ആ ചാറ് നാക്കിലേക്ക് ഇറ്റിക്കുമ്പോൾ അറിയാതെ ഏവരും കണ്ണുകളിറുക്കിയടക്കും. രുചിയുടെ ലഹരി തലയ്ക്കു പിടിക്കുന്നതോടെ വേണ്ട എന്നു പറഞ്ഞ് മാറ്റി നിര്‍ത്താതെ കൂടുതല്‍ കൂടുതല്‍ പറിച്ച് തിന്നുകയാണ് പതിവ്.
 
അത്യാസക്തി, അതിതാത്പര്യം എന്നൊക്കെ അര്‍ത്ഥം വരുന്ന പാഷന്‍ എന്ന വാക്കില്‍ തുടങ്ങുന്ന പാഷന്‍ഫ്രൂട്ട് കഴിച്ചാലും നമുക്ക് തോന്നാറുള്ളതും ഇതൊക്കെതന്നെയാണ്. വീണ്ടും വീണ്ടും വേണമെന്ന അതിയായ ആഗ്രഹം, കൊതി.. എന്നാല്‍ കാണുന്ന പോലെ അത്ര ചില്ലറക്കാരനല്ല പാഷന്‍ഫ്രൂട്ട്. വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ ഇവ ദിവസവും ഓരോന്ന് കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമം. നാല് മുതല്‍ എട്ട് സെന്റിമീറ്റര്‍ വരെ വലുപ്പത്തില്‍ മുപ്പതില്‍ തുടങ്ങി അന്‍പത് ഗ്രാം വരെയാണ് ഇവയുടെ തൂക്കം. ശരീരത്തിലെ കൊളസ്‌ട്രോള്‍ പുറംതള്ളുന്ന നാരുകളാല്‍ സമ്പുഷ്ടമായ പാഷന്‍ഫ്രൂട്ട് ദഹനത്തിന് മികച്ചതാണ്. 100 ഗ്രാം പഴത്തില്‍ 24 ശതമാനം നാരുകള്‍ അടങ്ങിയിരിക്കുന്നു. കാന്‍സര്‍ രോഗകാരണമാകുന്ന മാരക പദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അവയെ ഇല്ലാതാക്കാനും ഇവന് കഴിയും.
 
വൈറ്റമിന്‍ എ, സി എന്നിവ നിറഞ്ഞിരിക്കുന്നതിനാല്‍ കാഴ്ച, രോഗപ്രതിരോധം എന്നിവയ്ക്കും ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനിര്‍ത്തുന്നതിനും കഴിയും. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് പാഷന്‍ ഫ്രൂട്ടുകള്‍ സഹായിക്കുന്നുണ്ടെന്നും പഠനങ്ങളില്‍ പറയുന്നു.
 
മഞ്ഞയും ചുവപ്പും നിറത്തിലുള്ള പഴങ്ങളാണ് നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്നത്. എന്നാല്‍ അഞ്ഞൂറോളം വൈവിധ്യത്തിലുള്ള പാഷന്‍ ഫ്രൂട്ടുളാണ് ഇന്ന് ലോകത്തുള്ളത്. തണുപ്പ് കാലത്താണ് വിളയുണ്ടാകുന്നത്. അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെയാണ് ചെടിയുടെ ആയുസ്സ്.
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED