Karimkunnam Live
Flash News

KOTTAPPADY NEWS

തോളേലി ദേശം കാത്തിരുന്ന ആ സുദിനം ഒക്ടോബർ 21, 22 തീയതികളില്‍..ഏവർക്കും സ്വാഗതം..

Oct 17, 2016, 18:47 PM IST

img-180028.jpg

 
കോട്ടപ്പടി : പുനർനിർമ്മിക്കപ്പെട്ട തോളേലി സീനായ്ഗിരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയുടെ (കോതമംഗലം മേഖല) വി: മൂറോൻ അഭിഷേക കുദാശ ഒക്ടോബർ 21,22 തീയതികളിൽ ശ്രേഷ്ഠ കാതോലിക്ക ബാവയുടെയും മറ്റു മെത്രാപ്പോലീത്തമാരുടെയും കാർമികത്വത്തിൽ നടത്തപ്പെടുന്നു....ഏവർക്കും ദൈവനാമത്തിൽ സ്വാഗതം,,,. ദേവാലയ നിർമാണത്തിന് പിന്തുണ നൽകിയവരെ നന്ദിയോട്കൂടി ഓർക്കുന്നൂ.....
 
പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ കോതമംഗലം മേഖലയില്‍ ഉള്‍പ്പെട്ട തോളേലി സീനായിഗിരി സെന്റ്‌.മേരീസ് യാക്കോബായ സുറിയാനി പള്ളി പുനര്‍നിര്‍മാണത്തിന് ശേഷം വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശക്കായി ഒരുങ്ങുകയാണ്....
 
ദൈവം തിരുഹിതമായാല്‍ , 2016 ഒക്ടോബര്‍ 21 , 22 തീയതികളിലായി മലങ്കരയുടെ യാക്കോബ് ബുര്‍ദാന ശ്രേഷ്ഠ ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവയുടെയും പരിശുദ്ധ സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെയും തൃക്കരങ്ങളാൽ തോളേലി പള്ളി കൂദാശ ചെയ്യപ്പെടുമ്പോള്‍ , അതിന് ഒത്തിരി പ്രത്യേകതകള്‍ ഉണ്ട്... കാറും കോളും നിറഞ്ഞ മലങ്കര സഭയിലേക്ക് കറയില്ലാത്ത പൌരോഹിത്യത്തിന്‍റെ ഉറവിടം ആയ പരിശുദ്ധ അന്ത്യോക്യാ സിംഹാസനത്തില്‍ നിന്നും അങ്കമാലി ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്ത ആയി വാഴിക്കപ്പെട്ട അഭി.തോമസ്‌ മോര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്ത(ശ്രേഷ്ഠ ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ) ആദ്യം ആയി പണിയിച്ച പള്ളി ആണ് തോളേലി സീനായിഗിരി സെന്റ്‌.മേരീസ് യാക്കോബായ സുറിയാനി പള്ളി, ദീവന്നാസിയോസ് മെത്രാന്‍റെ കടിഞ്ഞൂല്‍ സന്താനം.....ഇടവകക്കാരോടും നാട്ടുകാരോടും ഒപ്പം നിന്ന് ദീവന്നാസിയോസ് മെത്രാന്‍ പണിയിച്ച പള്ളി...
 
തോളേലി പള്ളിയുടെ പണി നടക്കുന്ന സമയത്ത് കോട്ടപ്പടി പ്രദേശത്തെ ഒരു പ്രമുഖ കുടുംബത്തിലെ വല്യച്ചന്‍റെ അമ്മായി (ബെത്ക്യാമ) കുറെ പലഹാരങ്ങള്‍ ഉണ്ടാക്കി പൊതിഞ്ഞുകെട്ടി മെത്രാച്ചനു കൊടുക്കാനായി തോളേലിക്ക് പോയി... തന്‍റെ ചുവന്ന കുപ്പായം മടക്കിക്കുത്തി തന്‍റെ ജനത്തോടൊപ്പം നിന്ന് മണ്ണ് പിടിച്ചു കൊടുത്തുകൊണ്ടിരുന്ന മെത്രാന്‍റെ അടുക്കലേക്ക്‌ പലഹാരപൊതിയും ആയി വന്ന അമ്മായിയോട് പലഹാരപ്പൊതി മുറിയില്‍ കൊണ്ട് വച്ചിട്ട് വരാന്‍ പറഞ്ഞു... അമ്മായി തിരികെ വന്നപ്പോള്‍ ഒരു കൊട്ട മണ്ണെടുത്ത്‌ തലയില്‍ വച്ച് കൊടുത്തിട്ട് മണ്ണ് ചുമക്കാന്‍ കൂടാന്‍ പറഞ്ഞു മെത്രാന്‍...ഇന്നും കോട്ടപ്പടി പ്രദേശത്തെ മുതിര്‍ന്ന തലമുറയില്‍ പെട്ടവര്‍ പറയും വല്യച്ചന്‍റെ അമ്മായിയെ കൊണ്ട് വരെ മണ്ണ് ചുമപ്പിച്ച്‌ ദീവന്നാസിയോസ് തിരുമേനി പണിയിച്ചതാണ് തോളേലി പള്ളി. 
 
അവിടെ നിന്നും ഇടവക വളര്‍ന്നു... തോളേലി ഇടവകക്ക് സര്‍ക്കാരില്‍ നിന്നും ഒരു സ്കൂള്‍ അനുവദിച്ചു കിട്ടിയപ്പോള്‍ അത് ആരുടെ പേരില്‍ വേണം എന്ന് തോളേലി ഇടവകക്കാര്‍ക്ക് രണ്ടാമത് ഒന്ന് ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല... തങ്ങള്‍ക്ക് തങ്ങളുടെ പള്ളി പണിയിച്ചു തന്ന തങ്ങളുടെ മെത്രാന്‍റെ പേരില്‍ തന്നെ സ്ക്കൂള്‍ മതി എന്ന് ഇടവക ഒന്നടങ്കം തീരുമാനിച്ചു...കോട്ടപ്പടി പ്രദേശത്തെ മുതിര്‍ന്ന തലമുറയില്‍പ്പെട്ടവരുടെ ഇടയില്‍ തോളേലി പള്ളിയും സ്കൂളും ഇപ്പോളും 'തിരുമേനിയുടെ പള്ളി ' യും 'തിരുമേനിയുടെ സ്കൂള്‍ ' ഉം എന്നാണ് അറിയപ്പെടുന്നത്..തോമസ്‌ മോര്‍ ദീവന്നാസിയോസ് (ശ്രേഷ്ഠ ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ) മെത്രാപ്പോലീത്ത എങ്ങനെ ആണ് പരിശുദ്ധ സഭയെ കെട്ടിപ്പടുത്തതെന്നും അതിന് എത്ര മാത്രം കഷ്ടപ്പാടുകള്‍ സഹിച്ചു എന്നുള്ളതിനും ഏറ്റവും നല്ല ഉദാഹരണം ആണ് ' തോളേലി സീനായിഗിരി സെന്റ്‌.മേരീസ് യാക്കോബായ സുറിയാനി പള്ളി'...
 
പുനര്‍നിര്‍മിക്കപ്പെട്ട പള്ളി കൂദാശ ചെയ്ത് ദൈവത്തിന് സമര്‍പ്പിക്കുമ്പോള്‍ , വേണ്ടതായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി പുനര്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി.മോര്‍ യൗസേബിയോസ് കുരിയാക്കോസ് മെത്രാപ്പോലീത്തയേയും , ഇടവക വികാരി ബഹു.എല്‍ദോസ് കോഴക്കാട്ട് അച്ചനേയും , തന്നാണ്ട് ട്രസ്റ്റിമാരേയും പള്ളി ഭരണസമിതി അംഗങ്ങളെയും അഭിനന്ദിക്കുന്നു... സ്തുതി ചൊവ്വാക്കപ്പെട്ട സത്യാ വിശ്വാസത്തിന്‍റെ ഉറച്ച കോട്ടയായി , ദൈവീക അനുഗ്രഹങ്ങളുടെ കലവറ ആയി , നാള്‍ക്കുനാള്‍ പുരോഗതി പ്രാപിച്ച് പരിശുദ്ധ സഭക്കും പൊതു സമൂഹത്തിനു തന്നേയും അഭിമാനം ആയി തോളേലി സീനായിഗിരി സെന്റ്‌.മേരീസ് യാക്കോബായ സുറിയാനി പള്ളി എന്നും നിലനില്‍ക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു...
 
Toney Korah kottappady.
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED