Karimkunnam Live
Flash News

KOTTAPPADY NEWS

ഭൂതത്താൻകെട്ടിൽ പാലാക്കാരൻ ബിനു അച്ചായൻ കാണിച്ചതല്ലേ ഹീറോയിസം...

Sep 22, 2016, 02:03 AM IST

img-809739.jpg

 
ഭൂതത്താൻകെട്ട് : വേശത്തോടെ ആര്‍പ്പുവിളിക്കുന്ന ആള്‍ക്കൂട്ടത്തിന് നടുവില്‍ അശ്വരഥം പോലെയാരു മേജര്‍ ജീപ്പ്, അതിനു മേലെ മുണ്ടും മടക്കികുത്തി കോട്ടയം കുഞ്ഞച്ചനേയോ, 
ആടു തോമയേയോ ഓര്‍മ്മിപ്പിക്കുന്നൊരാള്‍. നമ്മൾ  ആഘോഷിക്കുന്ന ഈ ചിത്രത്തിലെ നായകന്‍ ബിനോ ചീറംകുഴി എന്ന നാല്‍പ്പത്തിമൂന്നുകാരനാണ്. കഴിഞ്ഞ ആഴ്ച ഭൂതത്താന്‍കെട്ടില്‍ നടന്ന ഫോര്‍ വീല്‍ മഡ്‌റേസിലെ ഉജ്ജ്വലമായ പ്രകടനത്തിന് ശേഷം ബിനോയ്ക്ക് ലഭിച്ച കാണികളിൽ നിന്നുള്ള  സ്വീകരണമാണ് ചിത്രത്തില്‍ നാം കാണുന്നത്.
 
ചിത്രത്തിലുള്ളത് പോലെ മടക്കികുത്തിയ കൈലിമുണ്ടും ഒരു ഷര്‍ട്ടും മാത്രം മതി ബിനോയ്ക്ക് ഇന്ത്യയിലെവിടേയും ഒരു റേസിനിറങ്ങാന്‍. അത് ഗോവയായാലും കോട്ടയമായാലും ബിനോയുടെ വേഷം ഇതുതന്നെ. കോട്ടയം പാലാ സ്വദേശികളായ ബിനോയ്ക്കും സഹോദരന്‍ ജോസിനും കുട്ടിക്കാലം തൊട്ടേ ഉള്ളതാണ് ഈ റേസിംഗ് ഭ്രമം. പിതാവായ ജോസഫ് മാത്യൂ ചീറക്കുഴിയുടെ നിലമ്പൂരിലെ ക്വാറിയില്‍ വച്ചാണ് ഓഫ്‌റോഡ് റേസിംഗിന്റെ ബാലപാഠങ്ങള്‍ ഇരുവരും പഠിച്ചെടുക്കുന്നത്.
 
പിന്‍ക്കാലത്ത് പിതാവിന്റെ വഴിയേ ക്വാറി ബിസിനസില്‍ എത്തിയെങ്കിലും ഇരുവരുടേയും റേസിംഗ് പ്രേമത്തിന് കുറവൊന്നും വന്നില്ല. പ്രൊഫഷണല്‍ റേസിംഗ് ഗൗരവമായി എടുത്ത ഇരുവരും 2014- പാലായില്‍ നടന്ന ഓഫ് ഫേസ് മത്സരത്തില്‍ പങ്കെടുത്ത് കൊണ്ടാണ് ഈ രംഗത്ത് സജീവമായത്. ജിപിഎസ് അടക്കമുള്ള ആധുനിക സംവിധാനങ്ങളോ, സപ്പോര്‍ട്ടിംഗ് ടീമോ, റേസര്‍ കോസ്റ്റിയൂമോ ഇല്ലാതെ കൈലി മുണ്ടും മടക്കി കുത്തി റേസിംഗിനിറങ്ങുന്ന ബിനോ ഇന്ന് റേസിംഗ് ആരാധകര്‍ക്ക് മുന്‍പിലെ കൗതുകം നിറഞ്ഞ കാഴ്ചയാണ്.
 
പാലാക്കാരൻ ബിനു ചേട്ടൻ ആയിരുന്നു ഭൂതത്താൻകെട്ട് മഡ്‌റേസിലെ ഹീറോ, കൊച്ചിയിൽ നിന്നുമൊക്കെ ആൾട്ടർനേഷൻ  ചെയ്ത ജീപ്കളും ജിപ്പ്‌സികളും, താർ ,പജീറോ  തുടങ്ങിയ വമ്പൻ ഓഫ്‌റോഡ് കാറുകൾ  മറ്റും ഉൾപ്പെട്ടതായിരുന്നു ഭൂതത്താൻകെട്ട് മഡ്‌റേസ് . ഇത്തരം  വണ്ടികളുംമായി ഇറങ്ങിയ ഒരുപറ്റം ന്യൂജെൻ പിള്ളേരെ അടിച്ചൊതുക്കി കാണികളുടെ മനസിലേക്ക് ഇടം പിടിക്കുകയായിരുന്നു ബിനുച്ചേട്ടൻ..... പച്ച പരിഷ്കാരികളായി , ഫ്രീക്കൻ പിള്ളേരുടെ മുന്നിലേക്ക് ഒരു ലുങ്കിയും അടിയിൽ ഒരു നിക്കറും മീശയും പിരിച്ചു ഒരു സാധാരണകാരനെപോലെ തന്റെ അന്നദാതാവായ സ്വന്തം  ജീപ്പുമായി വന്നിറിങ്ങിയപ്പോൾ അവിടെ തടിച്ചുകൂടിയ ആളുകളുടെ മുന്നിൽ ആഡംബര വണ്ടികളല്ല , ഡ്രൈവിംഗ് കലയാണ് ആണ്‌ വലുത് എന്ന് തെളിയിക്കുകയായിരുന്നു ഈ പാലാക്കാരൻ അച്ചായൻ........... പാറമടയിലും.... കൂപ്പിലുമെല്ലാം വണ്ടിയോടിച്ചു കളിക്കുന്ന..... പുള്ളിക്ക്... ഈ കാണുന്ന ചെളിയും കല്ലും.... എല്ലാം...... വല്ലതുമാണോ ??...  ഇങ്ങേര്‌കാണിച്ചതല്ലേ മാസ്സ് .... ഇതല്ലേ കട്ട ഹീറോയിസം.....മൂന്നാം സ്ഥാനം ആയിപോയെങ്കിലും കാണികളുടെ മനസ്സിൽ ഒരു പുലിക്കുട്ടിയായി മാറി ബിനോ ജോസഫ്  ചീറക്കുഴി. 
 
 
ചളിയും വെള്ളവും നിറഞ്ഞു കിടക്കുന്ന മഡ്‌റേസിന്റയും  ഓഫ് റോഡ് ഡ്രൈവിവിന്റയും കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക..

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED