Karimkunnam Live
Flash News

KOTTAPPADY NEWS

ഓണക്കാലത്ത് നാട്ടുകാർക്ക് നല്ല പച്ചക്കറി കൊടുക്കാൻ നിങ്ങൾ കാണിച്ച ഈ പ്രയത്നത്തിന് നന്ദി ..

Sep 12, 2016, 12:41 PM IST

img-454521.jpg

 
 ജൈവ പച്ചക്കറി വിതരണവും ഓണചന്തയും നടത്തി ജനഹൃദയങ്ങളില്‍ ആശ്വാസത്തിന്‍റെ കുളിര്‍ക്കാറ്റ് വീശുകയാണ്കോട്ടപ്പടിയിലെ  സിപിഎം പ്രവർത്തകർ  ..കോട്ടപ്പടി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജെെവ പച്ചക്കറി ചന്ത ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് സ: K.A.ജോയി, മിനി ഗോപി, ബാങ്ക് പ്രസിഡന്റുമാരായ, സഖാക്കൾ, T M.വർഗീസ്, V.K.കുമാരൻ,എന്നിവർ നേതൃത്വം നൽകി .കോട്ടപ്പടി ലോക്കൽ സെക്രട്ടറി അഷറഫ് ചക്കര പച്ചക്കറി കിറ്റുകളുടെ വിതരാണോ ഉൽഘാടനം നിർവഹിച്ചു..
 
കേരളത്തിന്‌ അവശ്യം ഭക്ഷ്യ സുരക്ഷയല്ല  മറിച്ചു സുരക്ഷിതമായ  ഭക്ഷണമാണ് വേണ്ടത്. മാർക്കറ്റിൽ ഇന്നു ലഭ്യമാക്കുന്ന എല്ലാ ഭക്ഷണപദാർത്ഥങ്ങളിലും മായവും വിഷവും കലർന്നിട്ടുണ്ടന്നു മനസ്സിലാക്കി മരണഭയത്തോടെ തന്നെ അതു മേടിച്ചു കഴിക്കുന്ന ഒരു ജനതയാണ് ഞാനും നിങ്ങളും. ഈ അവസ്ഥയില്‍ ഒരു മാറ്റം കൊണ്ടു വരാൻ  നമ്മുക്ക് ചെയ്യാവുന്നത് നമുക്കാവശ്യമുള്ള പരമാവധി ഭക്ഷണവസ്തുക്കള്‍  നാം  തന്നെ  ഉണ്ടാക്കുക  എന്നതല്ലാതെ മറ്റു കുറുക്കുവഴികള്‍ ഇല്ല . മണ്ണിൽ കൃഷി ചെയ്തു ജീവിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ മലയാളിക്കു മടിയാണ്. നമ്മുടെ ചുറ്റും ഉള്ള വലുതും ചെറുതുമായ കൃഷി ചെയ്തു ജീവിക്കുന്നവരെ പുച്ഛത്തോടെയാണു മലയാളി നോക്കി കാണുന്നതു. അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്ന വിഷം കലർന്ന പച്ചക്കറിയെ പറ്റി ഓർത്തു ആവലാതിപ്പെടാനും, കുറ്റം പറയാനും എന്നാൽ മേടിച്ചു കറിവച്ചു കൂട്ടാൻ ഒരു മടിയുമില്ല. നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതു തമിഴ്നാട്ടിൽ നിന്നും വരുന്ന കറിവേപ്പിലയും പച്ചമുളക്കും ആണന്നും, ഏറ്റവും കൂടുതൽ വിഷം ഉള്ളത് അതിൽ തന്നെയാണന്ന സത്യവും നമുക്ക് അറിയാമായിരുന്നിട്ടും നമ്മൾ അത് വാങ്ങാതിരിക്കുന്നില്ലാ. കാരണം സ്വന്തം പറമ്പിൽ തൂമ്പയെടുത്തു ഒന്നു കിളയ്ക്കാനോ ഒരു തൈ വച്ചു പിടിപ്പിക്കാനോ ഉള്ള മലയാളിയുടെ മടി തന്നെയാണ് തമിഴന്റ് വിജയം. മലയാളിയുടെ ഈ മനോഭാവം മാറാതെ നമ്മുടെ നാടു നന്നാവില്ലാ. 
 
അഭിനന്ദനങ്ങൾ........ ഓണക്കാലത്ത് നാട്ടുകാർക്ക് നല്ല പച്ചക്കറി കൊടുക്കാൻ നിങ്ങൾ കാണിച്ച ഈ പ്രയത്നത്തിന് നന്ദി ...... എന്നാൽ ഇത് ഓണത്തിന് മാത്രമായി ഒതുക്കാതെ എല്ലാ സമയത്തും നിലനിർത്താനായാൽ അന്യസംസ്ഥാനത്ത് നിന്ന് വരുന്ന വിഷമടിച്ച പച്ചക്കറിക്കായി നാം കാത്തിരിക്കേണ്ടി വരില്ല....... എല്ലാവരും ചേർന്ന് പ്രവർത്തിച്ചാൽ നമ്മുടെ പഞ്ചായത്തിന് വേണ്ട ഭക്ഷ്യവസ്തുക്കൾ നമുക്ക് തന്നെ ഉൽപാദിപ്പിക്കാൻ സാധിക്കും , അതിലുടെ കോട്ടപ്പടി പഞ്ചായത്തിനെ ഭക്ഷ്യ സുരഷിതത്തിലേക്കുള്ള പുതിയ ഒരു കാൽ ൽവൈപ്പുകൂടി ആകും .....
 
കോട്ടപ്പടി പഞ്ചായത്തിലെ കർഷകരുടെയും സിപിഎം പ്രവർത്തകരുടയും ഈ  മാതൃകാ നമുക്കും പിന്തുടരാം ...
 
ബേസിൽ പോൾ ചേന്നംകുടിയിൽ.
 
 
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED