Karimkunnam Live
Flash News

KOTTAPPADY NEWS

അവധി ദിനങ്ങളിലെ അനധികൃത മണ്ണ് ഖനനം, പാടം നികത്തൽ കണ്ടാൽ വിളിക്കൂ ..

Sep 09, 2016, 18:21 PM IST

img-372193.jpg

 
 അവധി ദിനങ്ങളുടെ മറവിൽ പാടങ്ങളും തണ്ണീർത്തടങ്ങളും നികത്താനും കുന്നിടിച്ചു നിരത്താനും ശ്രമിക്കുന്ന വാഹനങ്ങൾ പിന്നെ പുറം ലോകം കാണില്ല. പിടിക്കപ്പെടുന്ന വാഹനങ്ങളുടെ വിലയുടെ ഒന്നര ഇരട്ടി പിഴ ഈടാക്കാനാണ് മൂവാറ്റുപുഴയിൽ റവന്യു വകുപ്പിന്റെ തീരുമാനം.മൂവാറ്റുപുഴ റവന്യു ഡിവിഷന്റെ കീഴിലുള്ള അനധികൃത പാടം നികത്തലും കുന്നിടിച്ചു നിരത്തലും തടയാൻ പ്രത്യേക സ്ക്വാഡും രൂപീകരിച്ചു. കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലെ അഡീഷനൽ തഹസിൽദാർമാരുടെ നേതൃത്വത്തിൽ മൂന്നു താലൂക്കിലും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
 
അവധി ദിനങ്ങൾ മറയാക്കി കിഴക്കൻ മേഖലയിൽ വ്യാപകമായ പാടം നികത്തലും കുന്നിടിച്ചു നിരത്തി മണ്ണെടുക്കലും നടക്കാറുണ്ട്. കഴിഞ്ഞ അവധി ദിവസങ്ങളിൽ പോലും ഏക്കറുകണക്കിനു പാടങ്ങളാണ് ഇങ്ങനെ നികത്തിയെടുത്തത്. കാർഷിക മേഖലയെന്ന പെരുമ പോലും നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള പാടം നികത്തലിനെതിരെ കാര്യമായ നടപടികളൊന്നും ഉണ്ടാകാറില്ല.
 
ഇതിനിടയിലാണ് അനധികൃത മണ്ണ് ഖനനം, നിലം പരിവർത്തനം, മണൽകൊള്ള തുടങ്ങിയ പ്രവർത്തനങ്ങൾ തടയാൻ ആർഡി‌ഒ എൻ.ജി.രാമചന്ദ്രന്റെ നേതൃത്വത്തിൽ നടപടിയാരംഭിക്കുന്നത്. അനധികൃത പ്രവർത്ത‌നം തടയാൻ പൊതുജനങ്ങളുടെ ജാഗ്രതയും ഉണ്ടാകണമെന്നും ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മൂന്നു താലൂക്കിലെയും സ്ക്വാഡ് തലവന്മാരായ അഡീഷനൽ തഹസിൽദാർമാരെ അറിയിക്കണമെന്നും ആർഡി‌ഒ അറിയിച്ചു.
 
 കോതമഗലത്ത് 8547613401, കുന്നത്തുനാട് 8547613601 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED