Karimkunnam Live
Flash News

KOTTAPPADY NEWS

*കോട്ടപ്പടിയിലെ പണിമുടക്ക്*.

Sep 03, 2016, 14:22 PM IST

img-993761.jpg

 
*കോട്ടപ്പടിയിലെ പണിമുടക്ക്*
 
പണിമുടക്കിനോട് എനിക്ക് യോജിപ്പ് ഇല്ല... ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്വും ഇല്ല.... ഇന്നലത്തെ പണിമുടക്ക് കൊണ്ട് ഉണ്ടായ നേട്ടങ്ങളും എനിക്ക് അറിയില്ല....പരിമിതമായ എൻ്റെ അറിവിൽ നഷ്ടങ്ങളെ ഉള്ളു...
 
പേര് പറയാൻ മടി ഉള്ളപ്പോൾ പ്രമുഖ ചേർക്കൽ ആണല്ലോ ഇപ്പോ സ്റ്റൈൽ... ഒരു പ്രമുഖ പാർട്ടിയുടെ പ്രതിനിധി കോട്ടപ്പടിയിലെ കടകൾ കയറി ഇറങ്ങി ഭയപ്പെടുത്തി പണിമുടക്ക് വിജയിപ്പിക്കാൻ ശ്രമിച്ചത് മോശം ആയി പോയി..... *ആഹ്വാനം ചെയ്ത രാഷ്ട്രീയ പാർട്ടികൾക്കോ ഭയപ്പെടുത്താൻ ഇറങ്ങിയ നേതാക്കൾക്കോ യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല...* അന്നന്നത്തെ അന്നത്തിനായി കോട്ടപ്പടിയിൽ ചെറുകിട കച്ചവടം നടത്തുന്നവർക്കും ദിവസ വേതനത്തിനു പണി എടുക്കുന്നവനും മാത്രമാണ് നഷ്ടം...
 
*ഇന്നലെ  നമ്മൾ കണ്ട കോട്ടപ്പടിയിലെ അടഞ്ഞ കടകൾ കാണിച്ചത് പണിമുsക്കിനോട് ഉള്ള ആളുകളുടെ യോജിപ്പ് അല്ല... രാഷ്ട്രീയ പാർട്ടികളോടുള്ള ഭയം മാത്രമാണ്...* ഉപേക്ഷിക്കു ഇത്തരം തെറ്റായ രീതികൾ.
 
ബേസിൽ പോൾ ചേന്നംകുടിയിൽ.
 

Follow us on

© COPYRIGHT KOTTAPPADY 2015. ALL RIGHTS RESERVED